വിനയൻ ജീവിപ്പിച്ച ഡ്രാക്കുള

കോളേജിൽ ഒക്കെ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ഒരു സ്ഥലം ലൈബ്രറിയായിരുന്നു. പക്ഷെ സ്കൂൾ കാലഘട്ടത്തിൽ എന്തെങ്കിലും ക്വിസ് മത്സരം വരുമ്പോളല്ലാതെ അവിടം കയറിയിട്ടുള്ളത് വിരളമാണ്. ഇന്നതേക്കുറിച്ചോർക്കുമ്പോളൊരല്പം കുറ്റ ബോധവുമുണ്ട്.

ആറാം ക്ലാസിൽ കലോത്സവം സംബന്ധിച്ച്
ആകസ്മികമായി.ലൈബ്രറിയിൽ കേറിയതാണ് ആദ്യത്തെ ലൈബ്രറി ഓർമ്മ.
ഒരു ഷോയ്ക്ക് വേണ്ടി അന്ന്
ബ്രാംസ്റ്റോക്കറിൻറെ ഡ്രാക്കുള അവിടുന്ന് വീട്ടിലേക്ക് കൊണ്ടുപോയതും ഓർമ്മയുണ്ട്. പിന്നീട് കോളേജിൽ വെച്ചു വായന ഇഷ്ടപ്പടാൻ പ്രധാന പന്ക് വഹിച്ചതും അവിടത്തെ ലൈബ്രറിയാണ്.

അപ്പോൾ ഡ്രാക്കുള. യെസ്.
നോർമൽ പ്രേതങ്ങളെപ്പോലെ ചീപ്പ് അല്ല ഡ്രാക്കുള.ഉണർന്നിരിക്കുന്നവരായിട്ട് മൂപ്പർക്ക് നോ ഇടപാട്. അതോണ്ട് വായിക്കുംപോൾ പേടിയൊന്നുമില്ല. പക്ഷെ ഉറങ്ങാൻ വേണ്ടി കണ്ണടച്ചാൽ പിന്നെ തീർന്നു കഥ. ഇപ്പോൾ പുസ്തകത്തിൻറെ കഥയൊട്ടും തന്നെ ഓർമ്മയില്ല. പക്ഷെ ആ വ്ഋത്തികെട്ട പട്ടി കെടുത്തിയ എൻറെ ഉറക്കങ്ങൾ ഇപ്പോഴും ഓർമ്മയുണ്ട്. അതിനൊക്കെ ആരു സമാധാനം പറയും!

ജീവിതത്തിൽ പാഠപുസ്തകവും ബാലരമ ഡൈജസ്റ്റും അല്ലാതെ ആദ്യമായി വായിക്കുന്ന പുസ്തകമാണ്. അതും സായിപ്പിന്റെ ഇംഗ്ലീഷ് . അത് കൊണ്ട് ക്ലാസിൽ ഫ്റീടൈമിലും ക്ലാസ്സ് നടക്കുന്ന സമയത്ത് മടിയിലുമൊക്കെ വെച്ച് വായിച്ചിട്ടും ഒരു നാലു മാസം എടുത്തു വായിച്ചു തീർക്കാൻ. അത് കൊണ്ട് ഈ നാല് മാസങ്ങൾ ക്കിടയിൽ എൻറെ കണ്ണിനു ചുറ്റും ‘ഡാർക്ക് സർക്കൾസ്’ വന്നിരിക്കണം. ചുമ്മാതാണോ എൻറെ കുട്ടിക്കാലത്തെ ഗ്ലാമർ ഒക്കെപ്പോയത്.

ഇങ്ങനെയൊക്കെയാണെൻകിലും ഡ്രാക്കുള എന്നെ അറ്റാക്ക് ചെയ്യുമെന്നല്ലായിരുന്നു പേടി. വീട്ടുകാരെക്കുറിച്ചോർത്തായിരുന്നു ടെൻഷൻ. ആ സമയത്ത് പത്താം തരത്തിലായിരുന്ന ഏട്ടൻറെ കൂടെ കിടന്നിരുന്ന ഞാൻ, ഇടയ്ക്കിടയ്ക്ക് എഴുന്നേറ്റു അങ്ങേരെ ഡ്രാക്കുള തട്ടി കളഞ്ഞോന്നു നോക്കിയകാര്യമൊന്നും മൂപ്പർക്കിതുവരെ നിശ്ചയുണ്ടാവാൻ വഴിയില്ല. ഏട്ടനെ മാത്രം എന്തിനു ഡ്രാക്കുള അറ്റാക്ക് ചെയ്യണമെന്നല്ലേ ഇപ്പോൾ നിങ്ങൾ ചിന്തിച്ചത്?

അക്കാര്യം ഞാനും ചിന്തിച്ചിട്ടുണ്ട്. പിന്നെ തോന്നി ഞാൻ പാവാണല്ലോ, എന്റെയൊക്കെ ചോര കുടിച്ചിട്ട് ഡ്രാക്കുളയ്ക്കെന്തു കിട്ടാനാണെന്ന്. ഏട്ടനാകുമ്പോ… 😜

ഒടുവിൽ ഇത് മുഴുവനും വായിച്ചിട്ട് തിരിച്ചു കൊടുത്തപ്പോഴാണ് സമാനമായത്. അന്നത്തോട് കൂടി നിർത്തിയതാണ് ഹൊറർ. പിന്നീട് പല സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും ഒന്നും ഡ്രാക്കുളയോ മണിച്ചിത്രത്താഴോ ഉണ്ടാക്കിയ ഒരു ഭീതി മറ്റൊന്നും ഉണ്ടടാക്കിയിട്ടില്ല.

താനിതിപ്പോ എന്തിനാടോ ഇതൊക്കെ ഇവിടെ പറയുന്നത് എന്നല്ലേ? കുറച്ച് മുന്നെ ഊട്ടൂബിൽ വിനയൻറെ സ്വന്തം ഡ്രാക്കുളയുടെ ഒരു ചെറിയ ഭാഗം‌ കണ്ട് പൊട്ടി കരഞ്ഞപ്പോൾ സാക്ഷാൽ ഡ്രാക്കുളയെ ഒന്നു ഓർത്തുപോയി. ദാറ്റ്സ് ഓൾ

3 thoughts on “വിനയൻ ജീവിപ്പിച്ച ഡ്രാക്കുള

Leave a comment

This site uses Akismet to reduce spam. Learn how your comment data is processed.